കോഴിക്കോട്: നിയമനത്തട്ടിപ്പ് തടയാന്‍ പുതിയ നടപടികളുമായി പിഎസ്‌സി രംഗത്ത്. അഡൈ്വസ് ലെറ്ററില്‍ ഹോളോഗ്രാമും വാട്ടര്‍ മാര്‍ക്കും പതിക്കാനാണു പിഎസ്‌സി തീരുമാനം. പിഎസ്‌സി പരീക്ഷയ്‌ക്കിരിക്കാന്‍ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. അച്ചടിച്ച ഫൊട്ടോയുള്ള അപേക്ഷ കര്‍ശനമാക്കും. നിയമനരേഖകളിലെ പൊരുത്തക്കേട് കയ്യോടെ പിടിക്കാനാണിതെന്നു പിഎസ്‌സി ചെയര്‍മാന്‍ കെ.വി സലാഹുദ്ദീന്‍ പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്ക് കിട്ടുന്ന അഡൈ്വസ് മെമ്മോ പഴയ പോലെ തന്നെയായിരിക്കും. എന്നാല്‍ ഇവര്‍ക്കു നിയമനം കിട്ടുന്ന വകുപ്പിനുള്ള അഡൈ്വസ് ലെറ്ററാണ് തട്ടിപ്പ് തടയാന്‍ പുതുക്കുന്നത്. നിയമനങ്ങള്‍ ഇനി മുതല്‍ പിഎസ്‌സി നിരന്തരം പരിശോധിക്കും. മൂന്നു മാസം കൂടുമ്പോള്‍ ഓഡിറ്റിങ് നടത്താനാണു തീരുമാനമെന്നും സലാഹുദ്ദീന്‍ അറിയിച്ചു.
Discussion about this post