തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കേരളാ പോലീസ് നടപ്പിലാക്കിവരുന്ന വെര്‍ച്വല്‍ ക്യു സംവിധാനത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. വെര്‍ച്വല്‍ ക്യു സംവിധാനം വഴി ബുക്ക് ചെയ്ത് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ക്യു നില്‍ക്കാതെ തന്നെ പമ്പയില്‍ നിന്നും സന്നിധാനം നടപ്പന്തല്‍ വരെ എത്തുന്നതിന് പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. www.sabarimalaq.comഎന്ന വെബ്‌പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ശബരിമല വെര്‍ച്വല്‍ ക്യുവില്‍ രജിസ്റ്റര്‍ ചെയ്യാം.
ഈ പോര്‍ട്ടലില്‍ തീര്‍ത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിന്റി കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും തീയതിയും തെരഞ്ഞെടുക്കാം. ബുക്കിങ് പൂര്‍ത്തിയാക്കിയശേഷം ദര്‍ശന സമയവും തീയതിയും തീര്‍ത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വെര്‍ച്വല്‍ ക്യു കൂപ്പണ്‍ കംപ്യൂട്ടറിലേക്ക് സേവ് ചെയ്ത് പ്രിന്റ് എടുക്കണം. ഈ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പയിലെ വെരിഫേക്കഷന്‍ കൗണ്ടറില്‍ കാണിച്ച് വെര്‍ച്വല്‍ ക്യു സംവിധാനം ഉപയോഗിക്കുന്നതിനുള്ള പ്രവേശന കാര്‍ഡ് (Entry Card) കൈപ്പറ്റണം. ഈ പ്രവേശന കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമെ വെര്‍ച്വല്‍ ക്യു സമ്പ്രദായത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. വെര്‍ച്വല്‍ ക്യു കൂപ്പണ്‍ കൈവശമുള്ള തീര്‍ത്ഥാടകര്‍ തങ്ങളുടെ ഫോട്ടോ ഐഡന്റിന്റി കാര്‍ഡ് കൈവശം കരുതേണ്ടതും വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിക്കേണ്ടതുമാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഫോട്ടോ ഐഡന്റിന്റി കാര്‍ഡ് നിര്‍ബന്ധമല്ല. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മാത്രമെ വെര്‍ച്വല്‍ ക്യു വഴി പ്രവേശനം അനുവദിക്കുകയുള്ളൂ.
കേരള പോലീസ് നല്‍കുന്ന ഈ സേവനത്തിന് ഒരു വിധത്തിലുള്ള ഫീസും ഈടാക്കുന്നില്ല. വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ ബുക്ക് ചെയ്യാത്തവര്‍ക്ക് മുന്‍വര്‍ഷത്തെപ്പോലെ സാധാരണരീതിയില്‍ ക്യു നിന്ന് ദര്‍ശനം നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.sabarimalaq.com എന്ന വെബ്‌പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ 0471-3243000, 3244000, 3245000 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം.
Discussion about this post