പത്തനംതിട്ട: തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി ഇ.എന്‍. കൃഷ്ണദാസിനെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. മാവേലിക്കര സ്വദേശി എസ്. കേശവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. രാവിലെ എട്ടുമണിയോടെ സന്നിധാനത്ത് ഉഷപൂജക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്.
എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇ.എന്‍. കൃഷ്ണദാസ്. ശബരിമല മേല്‍ശാന്തിയാകാന്‍ ഒന്‍പത് പേരുടെയും മാളികപ്പുറം മേല്‍ശാന്തിയാകാന്‍ അഞ്ചുപേരുടെയും പേരുകള്‍ നറുക്കെടുപ്പില്‍ പരിഗണിച്ചിരുന്നു.
Discussion about this post