തിരുവനന്തപുരം: സംസ്ഥാനത്ത് യൂറിയ പ്രതിസന്ധിക്ക് വിരമമായി. 3750 ടണ്‍ യൂറിയ വളം കേരളത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്, കോഴിക്കോട്ടും കോട്ടയത്തും വളം എത്തിക്കും. മാര്‍ക്കറ്റ്‌ഫെഡിനാണ് കേരളത്തിലെ വിതരണച്ചുമതല.
സംസ്ഥാനത്ത് യൂറിയ വളത്തിനുള്ള ക്ഷാമം മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര രാസവള വകുപ്പുമന്ത്രി അനന്ത്കുമാറിന് കത്തെഴുതിയിരുന്നു. യൂറിയ വളം ആവശ്യമുള്ള കര്‍ഷകരും സഹകരണ സംഘങ്ങളും മാര്‍ക്കറ്റ് ഫെഡിന്റെ ജില്ലാതല ഓഫീസുകളുമായി ബന്ധപ്പെടണം.
Discussion about this post