Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കായികരംഗത്തിന്റെ പുരോഗതി അടിസ്ഥാന സൗകര്യവികസനത്തെ ആശ്രയിച്ച് -മുഖ്യമന്ത്രി

by Punnyabhumi Desk
Oct 21, 2014, 05:58 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കായികരംഗത്ത് മികച്ച നേട്ടങ്ങളുണ്ടാവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ദേശീയ ഗെയിംസില്‍ നമ്മുടെ താരങ്ങളെ വലിയ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യന്‍ ജേതാക്കളെയും ഗെയിംസ്, അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാര ജേതാക്കളെയും അനുമോദിക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിന്റെ ഏഴ് ജില്ലകളിലായാണ് വിവിധ മത്സരങ്ങള്‍ അരങ്ങേറുക. കേരളത്തെ സംബന്ധിച്ചിടത്തോളം ഏഴ് ജില്ലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവുന്നുവെന്നതാണ് ദേശീയഗെയിംസിലൂടെയുണ്ടാവുന്ന നേട്ടങ്ങളിലൊന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചി 17 വയസിനു താഴെയുള്ളവരുടെ ഫുട്‌ബോള്‍ മത്സരത്തിനൊരുങ്ങുകയാണ്. ഇതിന്റെ പരീശീലനത്തിനും മറ്റുമായി സ്റ്റേഡിയങ്ങള്‍ സജ്ജമാക്കുന്നത് ഭാവിയിലും കായികരംഗത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താരതമ്യേന കുറഞ്ഞ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സ്വന്തം കഴിവുകളുടെ ബലത്തില്‍ രാജ്യത്തിനുവേണ്ടി നേട്ടങ്ങള്‍ കൊയ്ത കേരളത്തിന്റെ താരങ്ങള്‍ക്ക് ഭാവിയിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാനാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ദേശീയ ഗെയിംസില്‍ കേരളത്തിനായി നേട്ടം സ്വന്തമാക്കുന്ന കായികതാരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് നല്‍കിയതിനേക്കാള്‍ മികച്ച അംഗീകാരവും ആദരവും നല്‍കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന കായിക വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദേശീയ ഗെയിംസില്‍ കേരളത്തിന് ഒന്നാംസ്ഥാനം നേടിത്തരാന്‍ പര്യാപ്തരായ കായികതാരങ്ങള്‍ ഇപ്പോള്‍ നമുക്കുണ്ട്. കായിക മേളകളില്‍ വിജയം നേടുകയെന്ന് സുപ്രധാനകാര്യമാണ്. മികവിലൂടെ ലോകോത്തര പ്രകടനങ്ങള്‍ കാഴചവയ്ക്കാന്‍ താരങ്ങള്‍ക്കാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസവകുപ്പുമന്ത്രി പി.കെ.അബ്ദുറബ്ബ്, വി.ടി.ബലറാം എം.എല്‍.എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി ബിനു ജോര്‍ജ്ജ് വര്‍ഗീസ്, പി.ടി.ഉഷ ഉള്‍പ്പെടെ കായിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ടിന്റുലൂക്കയ്ക്ക് 25 ലക്ഷം രൂപ, ജേതാക്കളായ ദീപിക പള്ളിക്കലിന് 17.5 ലക്ഷം, ശ്രീജേഷ് പി.ആറിന് 15 ലക്ഷം, റോബിന്‍ പി.യു, ഒ.പി.ജൈഷ, പി.സി.തുളസി എന്നിവര്‍ക്ക് 7.5 ലക്ഷം രൂപ വീതമാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്. കോച്ചുമാരായ പി.ടി.ഉഷ, ഉദയകുമാര്‍, പി.രാധാകൃഷ്ണന്‍, ഭാസ്‌കരന്‍ എന്നിവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies