തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം ഒക്ടോബര്‍ 28-ന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ്വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിങ് പദ്ധതിയനുസരിച്ചാണ് ലേലം.
മത്സരസ്വഭാവത്തിലുള്ള ബിഡ്ഡുകള്‍, കോര്‍ ബാങ്കിങ് സൊല്യൂഷന്‍ മുഖാന്തിരം ഇലക്ട്രോണിക് രൂപത്തില്‍ അന്നുരാവിലെ 10.30-നും 12 മണിക്കുമിടയില്‍ സമര്‍പ്പിക്കാം. മത്സരസ്വഭാവമല്ലാത്ത ബിഡ്ഡുകള്‍ 10.30-നും 11.30-നുമിടയ്ക്ക് സമര്‍പ്പിക്കാം. 10 വര്‍ഷകാലാവധിയുള്ള കടപ്പത്രങ്ങളാണ് പുറപ്പെടുവിക്കുക. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നം.90579/എസ്.എസ്1/2014/ഫിന്‍. തീയതി 22/10/2014) വിശദാംശങ്ങള്‍ക്കും സംസ്ഥാന ധനവകുപ്പിന്റെwww.finance.kerala.gov.in സന്ദര്‍ശിക്കുക.
Discussion about this post