Thursday, June 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ലൈറ്റ് മെട്രോയ്ക്ക് തത്ത്വത്തില്‍ അംഗീകാരം; പദ്ധതി 2021-ല്‍ പൂര്‍ത്തീകരിക്കും

by Punnyabhumi Desk
Oct 25, 2014, 04:42 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്തും കോഴിക്കോടുമായി ആരംഭിക്കുന്ന ലൈറ്റ് മെട്രോ 2021-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.

പദ്ധതിക്ക് പ്രതീക്ഷിക്കു ആകെ ചെലവ് 6728 കോടി രൂപയാണ്. തിരുവനന്തപുരത്ത് 3453 കോടിയും കോഴിക്കോട് 2057 കോടിയുമാണ് പ്രതീക്ഷിക്കുന്ന ചെലവ്.മന്ത്രിസഭയില്‍ വച്ച് ഇതു അംഗീകരിച്ചാല്‍ നാല് മാസത്തിനുള്ളില്‍ പദ്ധതിയുടെ സിവില്‍ വര്‍ക്കുകള്‍ ആംരഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പദ്ധതിക്കായി ചെലവാക്കുന്നത് 5510 കോടിയാണ്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ ചെലവാകും. തിരുവനന്തപുരത്ത് കിലോമീറ്ററിന് 158 കോടിയും കോഴിക്കോട് 154 കോടിയും ചെലവ് പ്രതീക്ഷിക്കുന്നു.ശരാശരി പ്രതീക്ഷിത ചെലവ് 156 കോടി രൂപയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 20 ശതമാനം വീതം വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നടത്തും. എക്‌സ്‌റ്റേണല്‍-ഇന്റേണല്‍ ഫണ്ടുകള്‍ക്കായി 50 ശതമാനം വീതം വായ്പയെടുക്കണം. പദ്ധതിക്കായി കുറഞ്ഞ സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. തിരുവനന്തപുരത്ത് 8.9 ഹെക്ടര്‍ സര്‍ക്കാര്‍ സ്ഥലവും 3.04 ഹെക്ടര്‍ സ്വകാര്യ സ്ഥലവും വേണ്ടിവരും. കോഴിക്കോട് 8.5 ഹെക്ടര്‍ സര്‍ക്കാര്‍ സ്ഥലവും 1.58 ഹെക്ടര്‍ സ്വകാര്യ സ്ഥലവും ഏറ്റെടുക്കണം. മോണോ റെയില്‍ കോര്‍പ്പറേഷന്റെ പേര് കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ (കെആര്‍ടി) എന്നാക്കി മാറ്റാനും യോഗത്തില്‍ തീരുമാനമായി. മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.എസ്. ശിവകുമാര്‍ മഞ്ഞളാംകുഴി അലി എന്നിവരും ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ. ശ്രീധരന്‍,പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് ഉള്‍പ്പെടെ മറ്റുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies