തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും തിരുവനന്തപുരത്തെ മുന്‍ എംപിയുമായിരുന്ന എ. ചാള്‍സ്(83) അന്തരിച്ചു. തിരുവനന്തപുരത്തു നിന്നും മൂന്നു തവണ ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്തെ കണ്ണമൂല സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ വച്ച് നടക്കും.
1984ല്‍ കെ. കരുണാകരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചാള്‍സ് ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്നത്. പിഎസ്‌സി അംഗവും സിഎസ്‌ഐ ദക്ഷിണ മേഖല മഹാ ഇടവക സെക്രട്ടറിയുമായിരുന്നു. 1991ല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി നിര്‍വാഹക സമിതി അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Discussion about this post