Saturday, October 25, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഹര്‍ത്താലിന് നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നു ഹൈക്കോടതി

by Punnyabhumi Desk
Oct 30, 2014, 04:14 pm IST
in കേരളം

കൊച്ചി: ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതു കുറ്റമല്ലെന്നും സമഗ്ര നിയമനിര്‍മാണം നടത്താതെ കോടതിക്കു നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നും ഹൈക്കോടതി ഫുള്‍ ബെഞ്ച്. ഹര്‍ത്താല്‍ ആഹ്വാനം നല്‍കുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതു തടയാനാവില്ലെന്നും മാധ്യമസ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ദുസ്സഹമാക്കുന്നതിനാല്‍ തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ഖാലിദ് മുണ്ടപ്പള്ളി ഉള്‍പ്പെടെ എട്ടു പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് എ.എം. ഷെഫീഖ്, ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.

നിര്‍ബന്ധിത ഹര്‍ത്താലും അക്രമങ്ങളും തടയാന്‍ ഹൈക്കോടതിയും മറ്റു കോടതികളും നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഹര്‍ത്താലുകള്‍ അക്രമാസക്തമായി ജനജീവിതത്തെ ബാധിക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടണം. പൗരന്മാരുടെ സുരക്ഷിതത്വത്തിനും പൊതു-സ്വകാര്യസ്വത്ത് നശീകരണം തടയാനും നിയമമുണ്ടാക്കി നടപ്പാക്കണം. ഭരണഘടനയുടെ 19-ാം അനുച്ഛേദപ്രകാരം അഭിപ്രായസ്വാതന്ത്ര്യത്തിനു പൗരന്മാര്‍ക്ക് അവകാശമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രതിഷേധത്തിനും പ്രതികരണത്തിനും അവകാശമുണ്ട്. ഭരണഘടനയുടെ 19(2) അനുച്ഛേദത്തിനു മാറ്റം വരുത്തിയാല്‍ മാത്രമേ പ്രതിഷേധം, നിസഹകരണം എന്നിവയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവൂ.

ഹര്‍ത്താലുമായി ബന്ധപ്പെട്ടു ഹൈക്കോടതി വിധിയെത്തുടര്‍ന്നു 2003 ഡിസംബര്‍ 17നു സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. എന്നാല്‍, നടപടിയെടുക്കാന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. ബന്ദ്, പൊതുപണിമുടക്ക്, ഹര്‍ത്താല്‍ തുടങ്ങിയ സമരങ്ങള്‍ കേരളത്തിന്റെ മാത്രം പ്രശ്‌നങ്ങളല്ല. പ്രതിഷേധങ്ങള്‍ നിയമപരമായി നിയന്ത്രിക്കുന്നതിനു സംസ്ഥാനത്തെ ലോ കമ്മീഷന്‍ 2008ല്‍ കരടു നിയമത്തിനു രൂപം നല്‍കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ നിയന്ത്രണം, ഹര്‍ത്താലിന്റെ സമയം, പ്രദേശം, ഹര്‍ത്താലിനോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ശിക്ഷ, പോലീസ് സഹായം, നഷ്ടപരിഹാര വ്യവസ്ഥകള്‍, മറ്റു വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണു സര്‍ക്കാര്‍ നിയമനിര്‍മാണത്തിനായി നടപടി സ്വീകരിച്ചിരുന്നത്.

ബന്ദും ഹര്‍ത്താലും പൊതുപണിമുടക്കും തമ്മില്‍ വ്യത്യാസം ഉണെ്ടന്നു സുപ്രീംകോടതി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍, പൊതുപണിമുടക്ക് തുടങ്ങിയ പ്രതിഷേധങ്ങള്‍ ചില സാഹചര്യങ്ങളില്‍ വേണ്ടിവന്നേക്കാമെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനുള്ള ആഹ്വാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഉത്തരവു നല്‍കാനാവില്ല. മാധ്യമങ്ങള്‍ ഇത്തരത്തില്‍ കടമ നിറവേറ്റുമ്പോള്‍ ഹൈക്കോടതിയുടെ പ്രത്യേക റിട്ട് അധികാരം ഉപയോഗിച്ചു നിരോധനം ഏര്‍പ്പെടുത്താ നോ നിയന്ത്രണം ഏര്‍പ്പെടുത്താനോ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.

ShareTweetSend

Related News

കേരളം

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

കേരളം

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

കേരളം

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

Discussion about this post

പുതിയ വാർത്തകൾ

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies