തിരുവനന്തപുരം: പുതുമന തന്ത്രവിദ്യാലയത്തിന്റെ 14-ാമത് വാര്‍ഷികാഘോഷത്തിന്റെയും തന്ത്ര പ്രവേശനവിളംബരത്തിന്റെ 11-ാമത് വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ വിളംബര അനുസ്മരണ സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്, എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ആദ്ധ്യാത്മിക പാണ്ഡിത്യം, വാദ്യകലാനൈപുണ്യം എന്നീ മേഖലകളില്‍ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹരായവര്‍ക്ക് സമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പുരസ്‌കാരങ്ങള്‍ നല്‍കി. കുറിച്ചിത്താനം രാമചന്ദ്രന്‍, കിടങ്ങൂര്‍ ഉണ്ണികൃഷ്ണന്‍, കലാപീഠം സുനില്‍മാരാര്‍, ശൂരനാട് കൃഷ്ണകുമാര്‍, പരിപ്പ് വിനോദ്കുമാര്‍, സേതു പാമ്പാടി എന്നിവര്‍ ക്ഷേത്രശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് മുരളീധരന്‍ വാദ്യകലാനിധി പുരസ്‌കാരത്തിന് അര്‍ഹരായി. തന്ത്രശാസ്ത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി പുരസ്‌കാരത്തിന് ചേറ്റുപുഴ രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍, ആറ്റിങ്ങല്‍ ഹരികുമാര്‍, കുറുപ്പുംപടി ചന്ദ്രന്‍ എന്നിവര്‍ അര്‍ഹരായി. തന്ത്രപ്രവേശന വിളംബര വിശദീകരണം തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി നിര്‍വഹിച്ചു.
Discussion about this post