തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ 15 കോടി രൂപ ചെലവില്‍ നിര്‍മിച്ച പമ്പ ഗവണ്‍മെന്റ് ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (നവം.11) ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.എം.മാണി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍.ഹരിദാസ് ഇടത്തിട്ട, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍, അംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ അലക്സ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം കോമളം അനിരുദ്ധന്‍, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.റ്റി.എസ്.സജി, യമുന മോഹന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല, അഡീഷണല്‍ ഡയറക്ടര്‍ ഡോ.എന്‍.ശ്രീധര്‍, അഡീഷണല്‍ ഡയറക്ടര്‍ (പൊതുജാരോഗ്യം) ഡോ.എ.എസ്.പ്രദീപ്കുമാര്‍, ഐ.എസ്.എം ഡയറക്ടര്‍ ഡോ.അിത ജേക്കബ്, ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജമു, ഡി.എം.ഒ (ആരോഗ്യം) ഡോ.ഗ്രേസി ഇത്താക്ക്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാജേര്‍ ഡോ.പി.എന്‍.വിദ്യാധരന്‍, അയ്യപ്പസേവാ സംഘം പ്രസിഡന്റ് തെന്നല ബാലഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിക്കും.
അലോപ്പതി, ആയൂര്‍വേദ, ഹോമിയോപ്പതി ചികിത്സാവകുപ്പുകളെ ഏകോപിച്ചുള്ള സേവനമാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. കാര്‍ഡിയോളജി സി.സി.യു, മിനി ഓപ്പറേഷന്‍ തീയേറ്റര്‍, ലബോറട്ടറി, കിടത്തിചികിത്സ, ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കുന്നതിനുള്ള സൌകര്യവും ഉള്‍പ്പെടെയുള്ള ആരോഗ്യഭന് 32,785 ചതുരശ്രഅടി വിസ്തീര്‍ണമാണുള്ളത്.
Discussion about this post