Monday, August 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍: പനീര്‍ശെല്‍വത്തിന് ഉമ്മന്‍ ചാണ്ടി കത്തയച്ചു

by Punnyabhumi Desk
Nov 15, 2014, 04:56 pm IST
in മറ്റുവാര്‍ത്തകള്‍

Mullapperiyar3തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു കത്തയച്ചു. രണ്ടാഴ്ചയായി ജലനിരപ്പ് 136 അടിക്കു മുകളിലാണ്. അത് ഇപ്പോള്‍ 139.50 അടിയില്‍ എത്തിയിരിക്കുകയാണ്.

പതിമ്മൂന്നു സ്പില്‍വെ ഗേറ്റുകളില്‍ ഒന്ന് ഇപ്പോള്‍ തകരാറിലാണ്. രണ്ടാഴ്ചയായി ഇതു നന്നാക്കാനുള്ള ജോലികള്‍ നടന്നുവരുന്നു. തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതോടു കൂടി ജലനിരപ്പ് വീണ്ടും ഉയരും. ഇതെല്ലാംമൂലം ജനങ്ങളില്‍ ആശങ്ക പടര്‍ന്നിരിക്കുന്നുവെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷങ്ങളില്‍ ചെയ്തതുപോലെ മുല്ലപ്പെരിയാര്‍, വൈഗ സംഭരണികളെ വിദഗ്ധമായി ഉപയോഗിച്ചാല്‍ ജലനിരപ്പ് കുറയ്ക്കാനാകും. വൈഗ സംഭരണിയില്‍ മൂന്നു ടിഎംസിയിലധികം വെള്ളം സംഭരിക്കാന്‍ കഴിയും. മുല്ലപ്പെരിയാറില്‍ നിന്ന് ടണല്‍ വഴി ഒഴുക്കുന്ന വെള്ളത്തിന്റെ തോത് പരമാവധിയാക്കിയാല്‍ ജലനിരപ്പ് കുറയ്ക്കാനാകും. ഇങ്ങനെ ചെയ്തതുകൊണ്ട് തമിഴ്‌നാടിന് ഒരു തുള്ളിവെള്ളംപോലും നഷ്ടപ്പെടില്ല. ഇക്കാര്യത്തില്‍ വ്യക്തിപരമായി ഇടപെടണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്കണമെന്നും പനീര്‍ശെല്‍വത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി മുല്ലപ്പെരിയാര്‍ ഡാം സൂപ്പര്‍വൈസറി കമ്മിറ്റിക്കും തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറിക്കും പന്ത്രണ്ടാം തീയതി കത്തയച്ചിരുന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies