Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍: സുപ്രീംകോടതി അടിയന്തിരമായി ഇടപെടണമെന്ന് കേരളം

by Punnyabhumi Desk
Nov 16, 2014, 03:09 pm IST
in മറ്റുവാര്‍ത്തകള്‍

Supreme-pbന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ടു കേരളം അപേക്ഷ നല്‍കി. ജലനിരപ്പു താഴ്ത്താന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നാണു സംസ്ഥാനം നല്‍കിയിരിക്കുന്ന അപേക്ഷയിലെ സുപ്രധാന ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനയോഗ്യമാക്കിയശേഷം മാത്രം ജലനിരപ്പുയര്‍ത്തിയാല്‍ മതിയെന്നു തമിഴ്‌നാടിനോടു നിര്‍ദേശിക്കണമെന്നാണു കേരളത്തിന്റെ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നത്. മുല്ലപ്പെരിയാറിലെ അധികജലം തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനു കോടതി അടിയന്തര ഇടപെടല്‍ നടത്തണമെന്നുമാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്മേല്‍ കേരളം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഇതുകൊണ്ടുതന്നെ നിലവില്‍ 136 അടി വരെ ഉയര്‍ത്തിയാല്‍ മതിയെന്നാണു സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളം കോടതിയില്‍ വാദിക്കുക. അണക്കെട്ടിലുള്ള 13 ഷട്ടറുകളില്‍ രണെ്ടണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്നും, ഈ സാഹചര്യത്തില്‍ 136 അടിക്കു മുകളില്‍ ജലനിരപ്പ് ഉയരുന്നത് അണക്കെട്ടിന് ഭീഷണിയാണെന്നും അപേക്ഷയില്‍ പറയുന്നു.

അതേസമയം ജലനിരപ്പ് 141 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തരമായ ഏതു പ്രത്യേക സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണസേനയെ സജ്ജമാക്കിയതായി റവന്യു മന്ത്രി അടൂര്‍ പ്രകാശ്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം കരുതല്‍ നടപടി കൈക്കൊള്ളാന്‍ റവന്യു വകുപ്പിനോടു നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു റവന്യു വകുപ്പ് ഇടുക്കി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു കൂടുതല്‍ സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി 2,104 പേര്‍ക്കു പ്രത്യേക പരിശീലനം നല്‍കി. ഏതെങ്കിലും തരത്തിലുള്ള ദുരന്തമുണ്ടായാല്‍ ജനങ്ങളെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക പരിശീലനം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനുള്ള രൂപരേഖയും തയാറാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഭീഷണി നേരിട്ടാല്‍ പെരിയാറിന്റെ തീരത്ത് ഉള്‍പ്പെടെയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനായി 92 സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

എട്ടു സ്ഥലങ്ങളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 141 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെ സുപ്രീംകോടതിയില്‍ ഇന്നലെത്തന്നെ ഹര്‍ജി നല്‍കാന്‍ മന്ത്രിസഭായോഗം നിര്‍ദേശിച്ചു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies