Friday, October 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത പരിഷ്‌കരണം ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

by Punnyabhumi Desk
Nov 28, 2014, 05:04 pm IST
in കേരളം

തിരുവനന്തപുരം: ദേശീയ കായികമേളയുടേയും അന്താരാഷ്ട്ര ചലച്ചിത്രമേളയുടേയും മുന്നോടിയായി തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗതപരിഷ്‌കരണനടപടികള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എം.ജി. റോഡില്‍ പാളയം മുതല്‍ കിഴക്കേകോട്ട വരെ റോഡിനിരുവശവും രാവിലെ 9.30 മുതല്‍ 11.30 വരെയും വൈകീട്ട് നാല് മുതല്‍ ആറ് വരെയും ഒരു വാഹനങ്ങളുടേയും പാര്‍ക്കിങ് അനുവദിക്കുകയില്ല. ഗതാഗതനിയന്ത്രണവും മറ്റ് വികസന മാതൃകകളും ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം.

നഗരസഭയുടെ അനുമതിയില്ലാതെ വശങ്ങള്‍ കൈയ്യേറിയവര്‍ ഡിസംബര്‍ ഒന്നിന് മുന്‍പായി അവ ഒഴിഞ്ഞ് നല്‍കി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. അനധികൃതമായി സാധനങ്ങള്‍ വഴി അരികില്‍ സൂക്ഷിച്ചിട്ടുളള വഴിവാണിഭാരുടേയും മറ്റ് കച്ചവടക്കാരുടേയും കച്ചവട സാധനങ്ങള്‍ ഒന്നാം തീയതി മുതല്‍ മുന്നറിയിപ്പില്ലാതെ എടുത്തുമാറ്റുന്നതും കണ്ടുകെട്ടുന്നതുമായിരിക്കും. ഇതിനായി ട്രാഫിക്, പോലീസ്, റവന്യു ഉദേ്യാഗസ്ഥര്‍ എന്നിവരുടെ പ്രതേ്യക സംഘം ഡിസംബര്‍ ഒന്ന് മുതല്‍ രംഗത്തുണ്ടായിരിക്കും. നഗരത്തില്‍ ഗതാഗതം പരിഷ്‌കരിക്കുന്നതിനും ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുമുളള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ട്രാഫിക് പോലീസ് പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ആര്‍.റ്റി.സി., ട്രിഡ, എന്നിവരുടെ സഹായത്തോടെ ജില്ലാ കളക്ടര്‍ക്ക് നല്‍കുന്നതിന് ടി.ആര്‍.ഡി.സി.എല്‍ – ന് നിര്‍ദ്ദേശം നല്‍കി. കിഴക്കേകോട്ടയിലെ വാഹനഗതാഗതം സുഗമമാക്കുന്നതിനുളള മാര്‍ഗ്ഗങ്ങളും യോഗം ചര്‍ച്ച ചെയ്തു. ചാലയിലേയ്ക്കുളള വാഹനങ്ങള്‍ കിഴക്കേകോട്ട സ്പര്‍ശിക്കാതെ പുത്തരിക്കണ്ടം മൈതാനം ചുറ്റിയും തിരിച്ചുളളവ എരുമക്കുഴി ഭാഗത്തുനിന്നും തിരിച്ച് കിഴക്കേകോട്ടയില്‍ കടക്കാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും പോകുന്നതരത്തിലുള്ളതാണ് മാസ്റ്റര്‍ പ്ലാന്‍.

കിഴക്കേകോട്ടയിലെ മീഡിയന്‍ നിര്‍മ്മാണവും ബസ് ബേ നിര്‍മ്മാണവും അടിയന്തിരമായി പൂര്‍ത്തിയാക്കും. ബസ് ബേയിലെ നാല് കടകളും ഒരാഴചയ്ക്കകം ഒഴിപ്പിക്കാന്‍ കെ.എസ്.ആര്‍.റ്റി.സി.ക്ക് നിര്‍ദ്ദേശം നല്‍കി. നഗരത്തിലെ എല്ലാ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ക്കിങ്ങിന് വേണ്ടി നീക്കിവച്ചിരിക്കുന്ന സ്ഥലം ആയതിനുവേണ്ടിതന്നെ ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് സ്ഥപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. പഴവങ്ങാടി ഫ്‌ളൈ ഓവറിന്റെ പണി മാര്‍ച്ച് 31 ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ ടി.ആര്‍.ഡി.സി.എല്‍. ന് നിര്‍ദ്ദേശം നല്‍കി. തമ്പാനൂരിലെ വെളളപ്പൊക്കത്തിന് ശാശ്വതപരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായാന്‍ യോഗം തീരുമാനിച്ചു. തമ്പാനൂര്‍ ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കുന്നതിനായി ഇന്‍ഡ്യന്‍ കോഫിഹൗസ് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കുന്നതിനുളള പ്രൊപ്പോസല്‍ സര്‍ക്കാരിന് നല്‍കും.

നഗരത്തിനുളളില്‍ സൗകര്യപ്രദമായ പുറമ്പോക്കുകള്‍ കണ്ടെത്തി ചെറുകുളങ്ങള്‍ നിര്‍മ്മിച്ച് അടിയന്തിരഘട്ടങ്ങളില്‍ വെളളം ഒഴുക്കിവിടും. ചെങ്കല്‍ചൂള ഭാഗത്ത് ഡക്ട് നിര്‍മ്മിച്ച് ജലനിര്‍ഗമനം സുഗമമാക്കും. ബസ്‌ബേയില്‍ നിന്നും പുറപ്പെടുന്ന കെ.എസ്.ആര്‍.റ്റി.സി., പ്രൈവറ്റ് ബസുകള്‍ക്ക് അനൗണ്‍സ്‌മെന്റ് പൊതുവായി നടത്തുന്നത് ആലോചിക്കും. അനൗണ്‍സ്‌മെന്റിന് പകരം സ്‌ക്രീനിലൂടെ സമയം പ്രദര്‍ശിപ്പിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. റവന്യൂ ഉദ്യോഗസ്ഥര്‍, നഗരസഭ, പോലീസ്, ട്രാഫിക്, വാഹനഗതാഗത വകുപ്പ്, ട്രിഡ, കെ.എസ്.ആര്‍.ടി.സി, ടൂറിസം, ടി.ആര്‍.ഡി.സി.എല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

കേരളം

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

കേരളം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies