കോട്ടയം: ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണനെതിരെ അഭയയുടെ പിതാവ് തോമസിന്റെ പരാതി. അഭയാകേസ് അന്വേഷണം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന നാര്‍ക്കോ അനാലിസിസ് കേസില്‍ വിധി പറയാന്‍ റിട്ടയര്‍മെന്റിന്റെ തലേദിവസം വരെ ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ കാത്തിരുന്നത് ദുരൂഹമാണെന്ന് പരാതിയില്‍ തോമസ് ആരോപിച്ചു. നാര്‍ക്കോ അനാലിസിസ് കേസിലെ വിധി അഭയയുടെ കൊലപാതകികളെ രക്ഷിക്കാനും സഭയെ പ്രീതിപ്പെടുത്താനും ആയിരുന്നു എന്നും പരാതിയില്‍ ആരോപണമുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പരാതിപ്പെട്ടിട്ടും കെജിബി നടപടിയെടുക്കാതിരുന്നതും സംശയകരമാണ്.
അതേസമയം മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണനെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post