ഗോഹട്ടി: ബക്‌സ ജില്ലയിലെ ബോഡോ സ്വാധീന മേഖലയില്‍ ആയുധധാരികളായ നാല്‍വര്‍ സംഘം രണ്ടുപേരെ തട്ടിക്കോണ്ടുപോയി വെടിവച്ചു കൊന്നു. കൊലപാതകത്തിനു പിന്നില്‍ ബോഡോ ഭീകരര്‍ ആണെന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഹിലസിഗുരി മേഖലയില്‍ കഴുത്തിനു വെടിയേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
കൊല്ലപ്പെട്ടവരുടെ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. ഈവര്‍ഷം മേയില്‍ ബോഡോ ഭീകരര്‍ക്കു കൂടുതല്‍ സ്വാധീനമുള്ള ബക്‌സയിലും കൊക്രഹര്‍ മേഖലയിലുമായി 46 പേര്‍ ബോഡോ ഭീകരരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ട്.
Discussion about this post