തിരുവനന്തപുരം: വിഴിഞ്ഞ് തുറമുഖത്ത് എത്തുന്ന ഇന്ത്യന്‍ നേവിയുടെ കപ്പലായ ഐ.എന്‍.എസ്. കല്‍പേനി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം. ഡിസംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വിഴിഞ്ഞത്ത് കപ്പല്‍ സന്ദര്‍ശിക്കാന്‍ അവസരമുള്ളത്. എട്ടിന് ഉച്ചക്കുശേഷം വിഴിഞ്ഞത്തെത്തുന്ന കപ്പല്‍ 10ന് തിരികെപോകും.












