ന്യൂഡല്‍ഹി: തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നറിയിപ്പു നല്കി. എംപിമാരുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനുള്ളില്‍ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.
എംപിമാര്‍ ശ്രദ്ധയോടെ വേണം പ്രസ്താവനകള്‍ നടത്തേണ്ടത്. വികസന പ്രവര്‍ത്തനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങിയാല്‍ പോരെന്നും പ്രധാനമന്ത്രി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും പാര്‍ട്ടി എംപി യോഗി ആദിത്യ നാഥിന്റെയും പ്രസ്താവനകളെ തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. കേന്ദ്രമന്ത്രി സാത്വി നിരഞ്ജന് ജ്യോതിയുടെ പ്രസ്താവനയ്ക്കെതിരേ നടന്ന പ്രതിഷേധങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യ നാഥിന്റെ പ്രസ്താവനയും വിവാദമായത്.
Discussion about this post