തിരുവനന്തപുരം: ശ്രീരാമദാസ ആശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 115-ാം അവതാര ജയന്തി 2014 ഡിസംബര്‍ 21ന് (1190 ധനു 6ന്) ഞായറാഴ്ച തൃക്കേട്ട നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം – മിഷന് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിക്കുന്നു.
ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 5.30ന് ആരാധന, 6.30ന് അഹോരാത്ര രാമായണപാരായണ സമാരംഭം, 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, 10ന് ഹനുമത് പൊങ്കാല, 10.15ന് അക്ഷരശ്ലോക സദസ്സ്, ഉച്ചയ്ക്ക് ഒന്നിന് അമൃത
ഭോജനം, വൈകുന്നേരം 4.45ന് അക്ഷരശ്ലോക സദസ്സ് സമാപനവും സമ്മാന
ദാനവും, 5ന് സംഗീതാര്‍ച്ചന, രാത്രി 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 8ന് ഭജന, 8.30ന് ആരാധന. രാവിലെ 3.30ന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിക്കും.
Discussion about this post