Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വയനാട്ടിലും അട്ടപ്പാടിയിലും മാവോയിസ്റ്റ് ആക്രമണം

by Punnyabhumi Desk
Dec 22, 2014, 12:53 pm IST
in മറ്റുവാര്‍ത്തകള്‍

വയനാട്/ പാലക്കാട്: വയനാട്ടിലെ വെള്ളമുണ്ടയിലും അട്ടപ്പാടിയിലും മാവോയിസ്റ്റ് ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അട്ടപ്പാടിയില്‍ ആക്രമണമുണ്ടായത്. അട്ടപ്പാടിയിലെ മുക്കാലിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായി. ഫോറസ്റ്റ് ഓഫീസിലെ ജീപ്പ് മവോയിസ്റ്റുകള്‍ കത്തിച്ചു. ആക്രമണത്തില്‍ റേഞ്ച് ഓഫീസിലെ കംപ്യൂട്ടറുകള്‍ തകര്‍ക്കുകയും ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തു. ഓഫീസിന്റെ ജനല്‍ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. സര്‍ക്കാരിനെതിരെ സായുധ വിപ്ലവത്തിനു ആഹ്വാനം ചെയ്യുകയും അട്ടപ്പാടി പാക്കേജിന്റെ പേരില്‍ ഭരണകൂടം നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകളും സംഘം പതിച്ചു.

വയനാട്ടില്‍ വെള്ളമുണ്ട കുഞ്ഞോത്ത് വനം വകുപ്പ് ഔട്ട് പോസ്റ്റിന് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടു തീയുടെ പോസ്റ്ററുകള്‍ കണ്‌ടെടുത്തു. ഓഫീസിലെ ഫയലുകളും ഫര്‍ണിച്ചറുകളും നശിപ്പിച്ചു. മുക്കാലിയില്‍ ആക്രമണമുണ്ടായ അതേസമയത്താണ് വെള്ളമുണ്ടയിലും ആക്രമണമുണ്ടായത്. പാലക്കാട് ചന്ദ്ര നഗറില്‍ മാവോയിസ്റ്റുകള്‍ കെഎഫ്‌സി ഔട്ട്‌ലെറ്റ് അടിച്ചു തകര്‍ത്തതായും പോസ്റ്ററുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. അട്ടപ്പാടിയിലും വയനാട്ടിലുമുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ മാവോയിസ്റ്റുകളാണന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റ് സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വിശദമായ അന്വേഷണത്തിനു ശേഷമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ആക്രമണത്തിനെത്തിയത് 14 അംഗ സംഘമാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട്, അഗളി പോലീസ്, അഗ്നിശമന സേന എന്നിവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്്.

അട്ടപ്പാടിയിലെ വനാന്തരങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്‌ടെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. മാവോയിസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്ന് ആദിവാസികളോടു അറിയിച്ചിരുന്നു. എന്നാല്‍ ഫോണിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ ആവിശ്യമായ വാര്‍ത്താവിനമയ അസൗകര്യങ്ങള്‍ വിഘാതമായി നിന്നിരുന്നു. ഈ സാഹചര്യത്തില്‍ അട്ടപ്പാടിയില്‍ ആനവായ് തുടങ്ങിയ ഊരുകളില്‍ മെബൈല്‍ ടവര്‍ സ്ഥാപിക്കാനിരിക്കുകയായിരുന്നു.

വയനാട്ടില്‍ വെള്ളമുണ്ടയില്‍ പോലീസിനു നേരെയും മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരുന്നു. വെള്ളമുണ്ടയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്‌ടെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തു പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. വയനാട്ടിലെ വിവിധ ഇടങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തിരുനെല്ലിയിലെ സ്വകാര്യ റിസോര്‍ട്ടിന് നേരെയും മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies