തിരുവനന്തപുരം: വിവാഹിതരാകുന്നവര്‍ എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരണമെന്ന് കേരള വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. അത്യാവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണന്‍ ജസ്റ്റീസ്. ഡി. ശ്രീദേവി പറഞ്ഞു.
എച്ച്.ഐ.വി ബാധിതനാണെന്ന് തിരിച്ചറിഞ്ഞശേഷവും വിവാഹിതരാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നുണ്ട്. രോഗബാധയുള്ള കുട്ടികളുടെ സംരക്ഷണം സര്‍്കകാര്‍ ഏറ്റെടുക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശചെയ്തു. കഴിഞ്ഞാഴ്ച സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പമാണ് ഈ ശുപാര്‍ശകളും അടങ്ങിയിട്ടുള്ളത്.
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 55, 167 പേരാണ് രോഗബാധിതരായുള്ളത്.
Discussion about this post