ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഇന്നലെ ശബരിമല നട തുറന്നു. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠര് രജീവര്, മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണു നട തുറന്നത്.
ഇന്നലെ പ്രത്യേക പൂജകളൊന്നുമുണ്ടായിരുന്നില്ല. മാളികപ്പുറത്ത് മേല്‍ശാന്തി എസ്. കേശവന്‍ നമ്പൂതിരി നടതുറന്നു. നടതുറക്കുമ്പോള്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ് ജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റ്റി.കെ. അജിത്പ്രസാദ് , മറ്റ് ദേവസ്വം ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Discussion about this post