പത്തനംതിട്ട: ശബരിമലയിലെ പ്ളാസ്റിക് വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വഴിയില്‍ വീഡിയോ വാള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. ജില്ലാ ഭരണകൂടം, പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നിവര്‍ സംയുക്തമായാണ് വീഡിയോ വാള്‍ സ്ഥാപിക്കുന്നത്. ഇതുപയോഗിച്ച് ജനുവരി രണ്ട് മുതല്‍ 18 വരെ പ്ളാസ്റിക് ബോധവത്ക്കരണ സന്ദേശം നല്‍കും.
റ്റി.കെ.എ നായര്‍ ചെയര്‍മാനായുള്ള സിറ്റിസണ്‍ ഇന്ത്യ ഫൌണ്ടേഷനാണ് വീഡിയോ വാള്‍ സ്ഥാപിക്കുന്നതിനുള്ള രണ്ടു ലക്ഷം രൂപ നല്‍കിയത്. ഇതിനാവശ്യമായ സ്ഥലം ദേവസ്വം ബോര്‍ഡാണ് അനുവദിച്ചത്. പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ് വീഡിയോ വാള്‍ സ്ഥാപിക്കുന്നത്. ആറുഭാഷകളിലുള്ള പ്ളാസ്റിക് ബോധവത്ക്കരണ സന്ദേശമാണ് വീഡിയോ വാള്‍ ഉപയോഗിച്ച് തീര്‍ഥാടകര്‍ക്ക് നല്‍കുക. ശബരിമല തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇതിലൂടെ സന്ദേശം നല്‍കുന്നു. കെ.എസ്.ആര്‍.ടി.സി, കുടുംബശ്രീ, വനം വകുപ്പ്, പ്ളാസ്റിക് എക്സ്ചേഞ്ച് കൌണ്ടര്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയിലൂടെ വിപുലമായ പ്ളാസ്റിക് ബോധവത്ക്കരണം ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്. ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലത്ത് സമഗ്രമായ പ്ളാസ്റിക് ബോധവത്ക്കരണ പ്രചരണം നടത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post