കോട്ടയം: എന്‍.എസ്.എസ് ശതാബ്ദിയാഘോഷം സമാപിച്ചു. ശതാബ്ദിയാഘോഷ സമാപനസമ്മേളനം ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എന്‍.എസ്.എസ്. ശതകം എന്ന പുസ്തകം അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ചടങ്ങില്‍ പ്രകാശനം ചെയ്തു. മോഹന്‍ലാല്‍, അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തനത്തിന്റെ രണ്ടാം നൂറ്റാണ്ടിലും സമുദായ പരിഷ്‌കരണവും രാജ്യസേവനവും തുടരുമെന്ന പ്രതിജ്ഞയോടെ ശതാബ്ദി ആഘോഷം സമാപിച്ചു.
വ്യാഴാഴ്ച പെരുന്നയില്‍ നടന്ന നായര്‍ പ്രതിനിധിസമ്മേളനത്തില്‍, ആഘോഷക്കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിവരിച്ചു.
Discussion about this post