കൊച്ചി: ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ ആനക്കൊട്ടില്‍, പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണം എന്നിവയ്ക്കുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര സമിതി നല്‍കിയ ഹര്‍ജിയിലാണ് ഹര്‍ജിയിന്‍മേലാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഇതു പ്രകാരം ജനുവരി 21 മുതല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് നിര്‍ദ്ദേശം. ജസ്റ്റീസ് പി. വി. ആഷ, ജസ്റ്റീസ് ടി. ആര്‍. രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Discussion about this post