കൊച്ചി : വിശ്വഹിന്ദു പരിഷത്തിന്റെ മാര്‍ഗദര്‍ശക മണ്ഡല്‍ സന്യാസി സമ്മേളനം മാതാ അമൃതാനന്ദമയീമഠം വൈസ് പ്രസിഡന്റ് സ്വാമി പൂര്‍ണാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്തു . ഭാരതത്തില്‍ ഹിന്ദു സംസ്‌കാരം പഠിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമെതിരെ സന്യാസ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഭാരതത്തിന് ലോകത്തെ നയിക്കാനാവശ്യമായ സംസ്‌കാര സമ്പത്തും ശാസ്ത്രീയ സമ്പത്തുമുണ്ടെന്ന് സ്വാമി അഭിപ്രായപ്പെട്ടു .ഇന്തോനേഷ്യയിലെ ബാലിയില്‍ ഒരാളെപ്പോലും ഹൈന്ദവ നിഷ്ഠയില്‍ നിന്ന് മാറ്റാന്‍ ആര്‍ക്കും കഴിയുന്നില്ല . ഇതിനു കാരണം അവിടെ നൂറ്റിയന്‍പതോളം ആശ്രമാചാര്യ കേന്ദ്രങ്ങളുണ്ട് എന്നതാണ് .ജീവിതത്തിന്റെ ഓരോ നിമിഷവും പ്രാര്‍ത്ഥനാ നിര്‍ഭരമാക്കി ജീവിതം മുന്നോട്ട് നയിക്കുക എന്നതാണ് സന്യാസിയുടെ കടമ .അദ്ദേഹം പറഞ്ഞു
കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ,സ്വാമി കൃഷ്ണാനന്ദ സരസ്വതി, സ്വാമി സുകൃതാനന്ദ സരസ്വതി എന്നിവരും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എം. രാമചന്ദ്രന്‍, സീമ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ എന്നിവരും ഉദ്ഘാടന സഭയില്‍ സംസാരിച്ചു.
Discussion about this post