Thursday, October 23, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തതയാണ് സര്‍ക്കാരിന്റെ ലക്ഷ്യം – മുഖ്യമന്ത്രി

by Punnyabhumi Desk
Jan 22, 2015, 05:11 pm IST
in കേരളം

തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ കേരളത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നബാര്‍ഡ് സംഘടിപ്പിച്ച സ്റ്റേറ്റ് ക്രഡിറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയുടെ സജീവതയാണ് ഇന്ന് കേരളത്തിന് ആവശ്യം. കാര്‍ഷിക മേഖലയില്‍ ഉദാരമായ സമീപനം സ്വീകരിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന് വളര്‍ച്ച ഉണ്ടാവുകയുള്ളു.പല കാരണങ്ങളാല്‍ കേരളം കാര്‍ഷിക മേഖലയില്‍ പിന്നിട്ട് നില്‍ക്കുകയാണ്.ഇതിന് മാറ്റമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷീരോദ്പാദക മേഖലയില്‍ കേരളം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.ഉത്തരമേഖല പൂര്‍ണമായും സ്വയം പര്യാപ്തമാണ്. മധ്യ-ദക്ഷിണ ക്ഷീരോദ്പാദക മേഖലകളുടെ സ്വയം പര്യാപ്തതാ ലക്ഷ്യവുമായി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ ക്ഷീരോദ്പാദക മേഖല പൂര്‍ണമായും സ്വയം പര്യാപ്തമാകുമെന്നും സര്‍ക്കാര്‍ അതിനുള്ള നയപരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നബാര്‍ഡിന്റെ ക്രഡിറ്റ് പ്ലാന്‍ കേരളത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. കേരളത്തിന്റെ പെര്‍സ്‌പെക്റ്റീവ് പ്ലാന്‍ 2030 തയാറാക്കി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ വെറും മൂന്നു ശതമാനം വളര്‍ച്ച മാത്രമേ കേരളത്തിന് നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ളു.വളര്‍ച്ചാനിരക്കില്‍ കാര്യമായ മാറ്റം വരണമെങ്കില്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ഉണ്ടാകണം. കര്‍ഷകര്‍ക്ക് ആവശ്യമായ വായ്പ ലഭിക്കണം. നബാര്‍ഡിന്റെ നേതൃത്വത്തില്‍ ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണമുറപ്പാക്കി ഫലപ്രദമായ സംവിധാനം ഇതിനായൊരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെലവു കുറഞ്ഞതും വേഗത്തില്‍ ലഭ്യമാകുന്നതുമായ വായ്പാ സംവിധാനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് കാര്‍ഷിക മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിന് സ്വീകരിക്കേണ്ട ഒരു നടപടി.

പച്ചക്കറി, ഇറച്ചി, മുട്ട എന്നിവയുടെ ഉല്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തമായേ മതിയാവുകയുള്ളു. കര്‍ഷകരെ ചൂഷണം ചെയ്യാത്ത വായ്പ ലഭ്യമാകണമെന്നത് സര്‍ക്കാരിന് നിര്‍ബന്ധമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.വ്യക്തമായ കാഴ്ചപ്പാടോടെ അത്തരമൊരു പദ്ധതി സര്‍ക്കാര്‍ തയറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റബ്ബര്‍ മേഖലയില്‍ 150 കോടിയോളം രൂപയുടെ നികുതി വേണ്ടെന്നു വച്ചുകൊണ്ടാണ് റബര്‍ വ്യവസായത്തിനനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ പോലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാത്തതിനാല്‍ കൂടുതല്‍ സഹായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നുണ്ട്. നീര കര്‍ഷകര്‍ക്കും കൂടുതല്‍ പ്രോത്സാഹനവും സഹായവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയാറെടുത്തുവരുന്നു.നെല്ല് സംഭരണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.റബര്‍, തെങ്ങ്,നെല്ല് മേഖലകളെ ശക്തിപ്പെടുത്താനായി സര്‍ക്കാര്‍ നടപടികള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ഉദ്പാദനം പരമാവധി വര്‍ധിപ്പിക്കുന്നതിനും നിക്ഷേപം ഫലപ്രദമായി ഉണ്ടാക്കുന്നതിനും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാര്‍ഷിക മേഖലയുടെ മൂല്യവര്‍ധന നടപ്പാക്കാന്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ധനമന്ത്രി കെ.എം.മാണി പറഞ്ഞു. പദ്ധതികള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ പ്രധാനം സ്രോതസ് തന്നെയാണ്.കേരളത്തിന്റെ വികസനം സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ കാര്‍ഷിക സംസ്ഥാനമെന്ന നിലയില്‍ പ്രാഥമിക മേഖലയുടെ വികസനം വഴിയേ അതു സാധ്യമാകുകയുള്ളു.

ഉദ്പാദനം, തൊഴില്‍ സാധ്യത എന്നിവ കണക്കിലെടുത്തുകൊണ്ടാകണം പ്രവര്‍ത്തനങ്ങള്‍.തോട്ടവിളകളുടെ വികസനവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ഒരു ദശകമായി ഒരു ശതമാനം മാത്രമേ വളര്‍ച്ചയുണ്ടാക്കിയിട്ടുള്ളുവെന്ന് ധനമന്ത്രി പറഞ്ഞു.കാര്‍ഷിക മേഖലയില്‍ നിന്നും സമ്പദ്‌വ്യവസ്ഥയ്ക്ക് ആകെ ലഭ്യമായിരിക്കുന്നത് 14 ശതമാനം മാത്രമാണ്. പ്രാഥമിക മേഖലയിലെ മുഖ്യഘടകമായ കാര്‍ഷിക മേഖലയുടെ ഉദ്പാദനപരമായ വളര്‍ച്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഉദ്പന്നങ്ങളുടെ യഥാര്‍ഥ വില ഉദ്പാദകനായ കര്‍ഷകന് ലഭ്യമാകേണ്ടതുണ്ട്.ഉദ്പന്നങ്ങളുടെ മൂല്യവര്‍ധനത്തിലൂടെ മാത്രമേ കര്‍ഷകനെ നിലനിര്‍ത്താന്‍ കഴിയുകയുള്ളുവെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ വികസന സാധ്യതകളുമുള്ള കേരളം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങേണ്ട കാലം അതിക്രമിച്ചുവെന്നും മന്ത്രി കെ.എം.മാണി പറഞ്ഞു. നബാര്‍ഡ് കേരളാ റീജിയണല്‍ ഓഫീസ് തയാരാക്കിയ 2015-16 വര്‍ഷത്തേക്കുള്ള സ്റ്റേറ്റ് ക്രഡിറ്റ് പ്ലാനിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക-കാര്‍ഷികേതര പദ്ധതികളുടെ നടത്തിപ്പിനായി വിനിയോഗിക്കേണ്ട ബാങ്ക് സാധ്യതാ വായ്പയുടെ രൂപരേഖയാണ് സ്റ്റേറ്റ് ക്രഡിറ്റ് പ്ലാന്‍.1,078,33 കോടി രൂപയാണ് ബാങ്ക് വായ്പയായി നല്‍കാന്‍ കണക്കാക്കിയിരിക്കുന്നത്. നബാര്‍ഡിന്റെ ഗ്രാമ വികസന പ്രവര്‍ത്തനങ്ങളുടെ നൂതന പദ്ധതിയായ ഏരിയാ ഡവലപ്‌മെന്റ് സ്‌കീമിനും ചടങ്ങില്‍ തുടക്കം കുറിച്ചു.

ShareTweetSend

Related News

കേരളം

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

കേരളം

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

കേരളം

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

Discussion about this post

പുതിയ വാർത്തകൾ

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies