തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിലവിലുള്ള വായ്പാ കുടിശിക കുറയ്ക്കുന്നതിനും കുടിശികക്കാരായ വായ്പക്കാര്‍ക്ക് പരമാവധി ആശ്വാസം ലഭ്യമാക്കുന്നതിനുമായി പ്രത്യേക കുടിശിക നിവാരണ പദ്ധതിയായ ആശ്വാസ്-2015 സഹകരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്നതിന് സഹകരണ വകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സഹകരണ സംഘങ്ങളിലെ വായ്പാ കുടിശികയും നിഷ്‌ക്രിയാസ്തിയും പരമാവധി കുറച്ച് സംഘങ്ങളുടെ സാമ്പത്തികാടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുദ്ദേശിച്ചുള്ള ഈ പദ്ധതി ഫെബ്രുവരി ഒന്ന് മുതല്‍ മാച്ച് 30 വരെ നിലവിലുണ്ടാകും. സഹകരണ അദാലത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നീ ദ്വിമുഖ പരിപാടികളാണ് ഈ കാലയളവില്‍ സംഘങ്ങള്‍ നടപ്പിലാക്കുന്നത്. 10 ലക്ഷം രൂപ വരെയുള്ള വായ്പാ കുടിശിക സഹകരണ അദാലത്തിലും, 10 ലക്ഷം രൂപയ്ക്കു മുകളിലുള്ളവ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലുമാണ് പരിഗണിക്കുക. ആര്‍ബിട്രേഷന്‍/എക്‌സിക്യുഷന്‍ കേസുകളില്‍ ഉള്‍പ്പെടുന്ന കുടിശിക തുകകളും പ്രത്യേക കുടിശിക നിവാരണ പദ്ധതിയില്‍പ്പെടുത്തി വായ്പാ ബാധ്യത തിര്‍ക്കുന്നതിനവസരം നല്കിയിട്ടുണ്ട്.
Discussion about this post