തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിനു പതിനഞ്ചാം സ്വര്‍ണം. വനിതകളുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് സൈക്‌ളിംഗില്‍ ഒന്നാമതെത്തി വി. രജനിയാണു കേരളത്തിനു പതിനഞ്ചാം സ്വര്‍ണം സമ്മാനിച്ചത്. അഞ്ചു ദേശീയ ഗെയിംസില്‍ പങ്കെടുത്ത ദേശീയ ചാമ്പ്യന്‍ കൂടിയായ രജനിയുടെ ആദ്യ ദേശീയ ഗെയിംസ് സ്വര്‍ണമാണിത്. ഈ ഇനത്തില്‍ കേരളത്തിന്റെ അഞ്ജിത ടി.സി. വെങ്കലം നേടി.
പുരുഷന്മാരുടെ 26 കിലോമീറ്റര്‍ വ്യക്തിഗത ടൈം ട്രയല്‍ റോഡ് റേസില്‍ കര്‍ണാടകയുടെ മലയാളി താരം നവീന്‍ ജോണ്‍ തോമസ് സ്വര്‍ണം നേടി. 50:08.047 മിനിറ്റിലായിരുന്നു ഫിനിഷ്. മഹാരാഷ്ട്രയുടെ അരവിന്ദ് പന്‍വര്‍ വെള്ളിയും സര്‍വീസസിന്റെ അമിത് ജാംഗ്ര വെങ്കലവും നേടി.
Discussion about this post