തിരുവനന്തപുരം: നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാര്‍ലമെന്ററി പ്രഭാഷണ പരിപാടിയില്‍ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാം ഫെബ്രുവരി 23 ന് രാവിലെ 10.30 മണിക്ക് നിയമസഭാ മന്ദിരത്തിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ പ്രഭാഷണം നടത്തുന്നതാണ്. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ആമുഖ പ്രഭാഷണം നടത്തും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ കൃതജ്ഞത രേഖപ്പെടുത്തും.












