ആലുവ:ശിവരാത്രി തിരക്ക് കണക്കിലെടുത്ത് കോയമ്പത്തൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ ആലുവയിലേക്ക് നീട്ടി. ഇന്ന് രാത്രി 8.45 ന് തൃശ്ശൂരിലെത്തുന്ന ട്രെയിനാണ് (നമ്പര്‍: 56605)ആലുവ വരെ നീട്ടിയത്. തൃശ്ശൂര്‍ മുതല്‍ ആലുവ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (നമ്പര്‍: 56603) നാളെ ആലുവ സ്റ്റേഷനില്‍ നിന്നാണ് സര്‍വീസ് തുടങ്ങുകയെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Discussion about this post