ആലുവ : നഗരത്തില്‍ നിന്ന് ശിവരാത്രി മണപ്പുറത്തേക്കുള്ള സ്ഥിരം നടപ്പാലത്തിന്റെ നിര്‍മാണം കൊട്ടാരക്കടവില്‍ നിന്ന് ആരംഭിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. പാലത്തിന്റെ സ്ഥാനം മാറ്റത്തിന് പിന്നില്‍ ഗൂഢതന്ത്രമാണ് നിലനില്‍ക്കുന്നതെന്ന് യോഗം വിലയിരുത്തി.
ആലുവ കേശവസ്മൃതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു മുഖ്യപ്രഭാഷണം നടത്തി. വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് പി.സി. ബാബു, ചന്ദ്രശേഖരന്‍, പി.ആര്‍. ശ്രീധരന്‍, മധു, അഡ്വ. ശ്രീനാഥ്,എം.എന്‍. ഗോപി എന്നിവര്‍ സംസാരിച്ചു.
Discussion about this post