തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് എം.വി ജയരാജന്‍ ജയില്‍ മോചിതനായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 11 നാണു ജയരാജന്‍ ജയിലില്‍ നിന്നു പുറത്തുവന്നത്.
വഴിയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ജഡ്ജിയെ ശുഭനെന്നു വിശേഷിപ്പിച്ച കുറ്റത്തിനാണു ജയരാജനെ സുപ്രീംകോടതി ശിക്ഷിച്ചത്. നാല് ആഴ്ചത്തേക്കായിരുന്നു ശിക്ഷ. ഹൈക്കോടതി വിധിച്ച ആറു മാസം തടവ് സുപ്രീം കോടതി നാല് ആഴ്ചയായി ഇളവു ചെയ്യുകയായിരുന്നു. ഈ മാസം രണ്ടിനു കീഴടങ്ങിയ ജയരാജന്‍ 19 ദിവസത്തിനു ശേഷമാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. ഹൈക്കോടതി വിധി വന്നപ്പോള്‍ തന്നെ ഒമ്പതു ദിവസം പൂജപ്പുരയില്‍ തടവില്‍ കഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റുകാരനായതു കൊണ്ടാണു തനിക്കു ജയില്‍ ശിക്ഷലഭിച്ചതെന്നു പുറത്തിറങ്ങിയ ശേഷം ജയരാജന്‍ പറഞ്ഞു.
Discussion about this post