Wednesday, September 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അറുപത്തിയെട്ട് പഞ്ചായത്തുകളില്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങും

by Punnyabhumi Desk
Feb 25, 2015, 05:02 pm IST
in കേരളം

തിരുവനന്തപുരം: ഹോമിയോ ചികിത്സാ കേന്ദ്രങ്ങളില്ലാത്ത സംസ്ഥാനത്തെ അറുപത്തിയെട്ട് പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഹോമിയോ, ആയുര്‍വേദം, സിദ്ധ, യുനാനി വിഭാഗങ്ങളിലായി സംസ്ഥാനത്ത് ജോലി ചെയ്യുന്ന 750 എന്‍എച്ച്എം ആയുഷ് ഡോക്ടര്‍മാരുടെ ശമ്പളം പത്ത് ശതമാനം വര്‍ധിപ്പിക്കാനും നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത്, ആയുഷ് ഡോക്ടര്‍മാരുടെ സംസ്ഥാനതല തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ പഞ്ചായത്തുകള്‍ നിലവില്‍വന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഡിസ്‌പെന്‍സറികള്‍ തുടങ്ങുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 33 ഹോമിയോ ആശുപത്രികളും 1123 ഡിസ്‌പെന്‍സറികളുമുണ്ട്. അമ്മയും കുഞ്ഞും എന്ന പേരിലുള്ള ഹോമിയോ വന്ധ്യതാ ചികിത്സാ പദ്ധതി കണ്ണൂരില്‍ വന്‍ വിജയമായ സാഹചര്യത്തില്‍ അത് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തില്‍ കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങും. രാജ്യത്തിനൊട്ടാകെ മാതൃകയാക്കാവുന്ന പദ്ധതിയാണ് അമ്മയും കുഞ്ഞുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി പ്രതിരോധ മേഖലയില്‍ ഹോമിയോപ്പതിയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതിനാല്‍ ഇതു സംബന്ധിച്ച ബോധവത്ക്കരണം വ്യാപകമാക്കും. സംസ്ഥാനത്തെ ഹോമിയോ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ആവശ്യാനുസരണം മരുന്നുകള്‍ ലഭ്യമാക്കുന്നതിന്, ഹോംകോ (കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി) യുടെ ഔഷധ നിര്‍മ്മാണകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ.ടി. ജോര്‍ജ്ജ് എംഎല്‍എ, ഹോമിയോവകുപ്പ് ഡയറക്ടര്‍ ഡോ. കെ. ജമുന, ആയുഷ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ജി.എസ്. ബാലചന്ദ്രന്‍ നായര്‍, ഡോ. പി. ഹരിദാസ്, എന്‍എച്ച്എം സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് എച്ച്.ആര്‍ മാനേജര്‍ പി.കെ. ഹരികൃഷ്ണന്‍, ഡി.പി.എം ഡോ. ബി. ഉണ്ണികൃഷ്ണന്‍, ഡോ. അനൂജ് ബെന്‍സണ്‍, ഡോ. പി.എസ്. ശ്രീകാന്ത്, ഡോ. എസ്.ഒ. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഡോ. വിപിന്‍ ഗോപാല്‍, ഡോ. അമര്‍ ഫെറ്റില്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. വിവിധ ജില്ലകളില്‍ നിന്നായി 198 പ്രതിനിധികള്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies