തിരുവനന്തപുരം: ശ്രീരാമദാസ ആശ്രമസ്ഥാപകാചാര്യന് ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര് ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സമാരംഭിച്ച ശ്രീരാമനവമി മഹോത്സവത്തെ 1991 മുതല്‍ ശ്രീരാമനവമി രഥയാത്രയോടെയും ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തോടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ വിപുലീകരിച്ചതിന്റെ രജതജൂബിലി ആഘോഷം ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടുകൂടി ഫെബ്രുവരി 27ന് ആരംഭിച്ചു. രജതജൂബിലി സമ്മേളനം കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ശ്രീരാമദാസ മിഷന് അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യതവഹിച്ച സമ്മേളനത്തില്‍ ജസ്റ്റിസ് ഡി.ശ്രീദേവി വിശിഷ്ടാതിഥിയായിരുന്നു. ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ ശ്രീരാമനവമി സ്മൃതി എന്നവിഷയത്തെ അധികരിച്ച് പ്രസംഗിച്ചു. ശ്രീരാമദാസ മിഷന് ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത് സ്വാഗതവും രഥയാത്ര ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
Discussion about this post