തിരുവനന്തപുരം: ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ കാറ്റില്‍നിന്ന് വൈദ്യുതിയുല്പാദിപ്പിക്കാന്‍ കെ.എസ്.ഇ.ബി. റവന്യൂവകുപ്പില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിന്മേലുള്ള റിക്കവറി നടപടികള്‍ നിറുത്തിവയ്ക്കുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഇത് സംബന്ധിച്ച യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഈ ഉറപ്പ് നല്‍കിയത്.
149 ഹെക്ടര്‍ ഭൂമിക്ക് ആറുകോടി രൂപയാണ് കെ.എസ്.ഇ.ബി നല്‍കേണ്ടത്. മാരുതോര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിന് എന്‍.ടി.പി.സി. യുമായി കരാര്‍ ഒപ്പിട്ടെങ്കിലും ഉപകരണങ്ങളും മറ്റും നിര്‍ദ്ദിഷ്ട സ്ഥലത്തെത്തിക്കാന്‍ യാത്രാസംവിധാനമില്ലാത്തതിനാല്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിട്ടില്ല. ഊര്‍ജ്ജോത്പാദനം ആരംഭിച്ചശേഷം മാത്രമേ പാട്ടക്കരാര്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ എന്ന് കെ.എസ്.ഇ.ബി ചെയര്‍മാനും മാനാജിംഗ് ഡയറക്ടറുമായ എം.ശിവശങ്കര്‍ അഭിപ്രായപ്പെട്ടു. പദ്ധതി പ്രദേശത്തേയ്ക്ക് വഴി സൗകര്യമൊരുക്കാന്‍ സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി അടൂര്‍പ്രകാശ്, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post