കണ്ണൂര്‍: നശിച്ചു പോകുന്ന കാര്‍ഷിക സംസ്കാരം തിരിച്ചു കൊണ്ടുവരാനുളള അവബോധം സൃഷ്ടിക്കാന്‍ ജില്ലാ പഞ്ചായത്ത് ആരംഭിച്ച അഗ്രി ബയോടെക്നോളജി ഡിവിഷന് സാധിക്കുമെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. കരിമ്പം ജില്ലാ കൃഷി ഫാമില്‍ ബയോടെക്നോളജി ഡിവിഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിഷ്യൂ കള്‍ച്ചര്‍ രീതിയിലൂടെ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെ എല്ലാതരം തൈകളും വികസിപ്പിക്കാം. അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തത നേടോന്‍ ഇതിലൂടെ സാധിക്കും. സംസ്കാരത്തെ മറന്നുളള പുതിയ ജീവിത രീതിയിലേക്ക് നാം പോയപ്പോള്‍ ആരോഗ്യം നശിക്കാതിരിക്കാന്‍ ജൈവകൃഷി മാത്രമേ മാര്‍ഗ്ഗമുളളൂ. ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല കീടാശിനികളും ജൈവമായിരിക്കണം. മലബാര്‍ മേഖലയിലെ ചെറുപ്പക്കാര്‍ കാര്‍ഷിക ജൈവസാങ്കേതിക രംഗത്ത് ഇടപെടാന്‍ തുടങ്ങിയത് ആശാവഹമാണ്. ടിഷ്യൂ കള്‍ച്ചര്‍ ഉല്‍പ്പാദന രംഗത്തും പുതിയ ഇനം വിത്തിനങ്ങളും ചെടികളും ഉല്‍പ്പാദിപ്പിക്കുന്നതിലും ബയോടെക്ളനോജി സെന്ററിന് സുപ്രധാന പങ്കുവഹിക്കാാവുമെന്നും മന്ത്രി പറഞ്ഞു.
ടിഷ്യൂ കള്‍ച്ചര്‍ ഉല്‍പ്പാദന യൂണിറ്റ് ഉദ്ഘാടനം ഇ പി ജയരാജന്‍ എം എല്‍ എ നിര്‍വഹിച്ചു. ജൈവസാങ്കേതികതയിലേക്ക് ഒരു കാല്‍വെപ്പ് എന്ന സുവനീര്‍ ജില്ലാ പഞ്ചായത്ത് കൃഷി വര്‍ക്കിങ്ങ് ഗ്രൂപ്പ് ചെയര്‍മാന്‍ എം വി രാജീവിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ സ്തുത്യര്‍ഹമായ സേവത്തിന് മോഹചന്ദ്രന്‍, ഹരീന്ദ്രന്‍, രാജു, രൂപേഷ്, രവീന്ദ്രന്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് വികസന സ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ പി സുജാത സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ സത്യഭാമ, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ യു ത്രേസ്യാമ്മ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ ശ്രീജിത്ത്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി സി ധനരാജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മോഹന ചന്ദ്രന്‍, പി കരുണാകരന്‍, ടി പി മമ്മു, എ ആര്‍ സി നായര്‍, കെ സി വിജയന്‍, നിര്‍മ്മിതി പ്രൊജക്ട് മാനേജര്‍ സജിത്ത്, ഫാം സൂപ്രണ്ട് പി കെ ഇസ്മയില്‍ എന്നിവര്‍ സംബന്ധിച്ചു. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ചടങ്ങ് അുശോചനം രേഖപ്പെടുത്തി.
Discussion about this post