തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി.കാര്ത്തികേയന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി വന്‍ജനത്തിരക്ക് അനുഭവപ്പെട്ടു. രാവിലെ 9ന് നിയമസഭയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേര് ആദരാഞ്ജലി അര്‍പ്പിച്ചു. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സ്പീക്കര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. 11 മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും ഉച്ചയ്ക്ക് 1നു ശേഷമാണ് ആര്യാനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയത്.
സംശുദ്ധരാഷ്ട്രീയത്തിന്റെ തികഞ്ഞ വ്യക്തിത്വത്തിനുടമായിരുന്നു ജി.കാര്‍ത്തികേയനെന്ന് ശ്രീരാമദാസ മിഷന് അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുസ്മരിച്ചു. ശ്രീരാമദാസ മിഷനുവേണ്ടി ആര്.സി.രാജീവും പുണ്യഭൂമിക്കുവേണ്ടി ടി.കെ.ലാല്ജിത്തും ഇന്ദിരാഭവനിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. 6.30നു തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.
Discussion about this post