കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊളത്തൂര്‍ സ്വദേശി നേന്ത്രത്തൊടി അഷറഫിനെ (35) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ പേരാവൂര്‍ കൊളക്കാട് ഓടപ്പുഴ കോളനിക്കു സമീപത്തു നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കെഎഫ്‌സി ഓഫീസ് അക്രമവുമായി ബന്ധപ്പെട്ടാണ് അഷറഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോരാട്ടം സംഘടനയുടെ പ്രവര്‍ത്തക ഗൗരിയോടൊപ്പം അഞ്ചു വര്‍ഷമായി കൊളക്കാടിലാണ് അഷറഫ് താമസിക്കുന്നത്. എന്നാല്‍ അഷറഫിന്റെ മാവോയിസ്റ്റ് ബന്ധം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
Discussion about this post