തിരുവനന്തപുരം: തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള മിഷന്‍ മോഡല്‍ സ്‌കൂള്‍ 21 സി പദ്ധതിയുടെ ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞു.
നാല്പത് കോടി രൂപ ചെലവുവരുന്ന പദ്ധതി മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആറ് മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അധ്യാപക പരിശീലനം, വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല ക്ലാസ്സുകള്‍, ലൈബ്രറിയുടെയും ലാബുകളുടെയും നവീകരണം, സ്മാര്‍ട്ട് ക്ലാസ്സ്‌റൂം നിര്‍മ്മാണം മുതലായവയാണ് ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനായി, വിവിധ കമ്മറ്റികള്‍ രൂപീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, പി.കെ. അബ്ദുറബ്ബ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.സി. ചന്ദ്രഹാസന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.പി. ഷാജി, ഹെഡ്മിസ്ട്രസ്സ് കെ. ഊര്‍മ്മിളാദേവി, പി.ടി.എ പ്രസിഡന്റ് ബി. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post