തിരുവനന്തപുരം: കൂറുമാറ്റ നിരോധനനിയമം ലംഘിച്ചതിന് വര്‍ക്കല മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൂര്യപ്രകാശിനേയും നാല് കൗണ്‍സിലര്‍മാരെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യരാക്കി. കൗണ്‍സിലിലെ മറ്റൊരംഗമായ എന്‍. അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സൂര്യപ്രകാശിനു പുറമേ കോണ്‍ഗ്രസ് അംഗങ്ങളായ എ. ദാവൂദ്, പി.എസ്. വിനയകുമാരി, കെ.ജി. സുരേഷ്, എസ്. സനൂഷ് എന്നിവരെ അയോഗ്യരാക്കിയത്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചപ്പോള്‍, ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസിലെ സൂര്യപ്രകാശ് തിരഞ്ഞടുക്കപ്പെട്ടു. പിന്നീട് പാര്‍ട്ടിയിലെ മറ്റംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനമൊഴിയാന്‍ സൂര്യപ്രകാശിനോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്ന് യു.ഡി.എഫ് തന്നെ സൂര്യപ്രകാശിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും അദ്ദേഹവും മറ്റ് രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. അവിശ്വാസപ്രമേയം പാസായതിനെത്തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ എ.എ. റൗഫിനെതിരെ, വിമതകൗണ്‍സിലര്‍മാരുടേയും എല്‍.ഡി.എഫിന്റേയും പിന്തുണയോടെ മത്സരിച്ച് സൂര്യപ്രകാശ് വീണ്ടും വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചശേഷം എതിര്‍പക്ഷത്തിന്റെ പിന്തുണയോടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച നടപടി കൂറുമാറ്റമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ സൂര്യപ്രകാശിനേയും അദ്ദേഹത്തെ പിന്തുണച്ച വിമതകൗണ്‍സിലര്‍മാരെയും അയോഗ്യരാക്കി. ഇവരെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍ നിന്ന് ആറു വര്‍ഷത്തേയ്ക്ക് വിലക്കിയിട്ടുണ്ട്.
Discussion about this post