തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിനായി 25 കോടി രൂപ നീക്കിവച്ചു. സംസ്ഥാനത്തെ കാവുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണത്തിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഗോതമ്പ് , അരി,അരി ഉത്പന്നങ്ങള്‍എന്നിവയ്ക്ക് ഒരു ശതമാനവും, മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതി ഏര്‍പ്പെടുത്തി. പഞ്ചസാര,വെളിച്ചെണ്ണ എന്നിവയ്ക്ക് നികുതി ചുമത്തും. പെട്രോള്‍, ഡീസല്‍ എന്നിവയുടെ മേല്‍ അധിക വില്‍പന നികുതിയായി ലിറ്ററിന് ഒരു രൂപ എന്ന കണക്കില്‍ തീരുവ ഈടാക്കും. പ്ലാസ്റ്റിക് ചൂല്, ബ്രഷ്, മോപ്‌സ് എന്നിവയ്ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തി .
രജിസ്‌ട്രേഷന്‍ ഫീസ്, റിന്യൂവല്‍ ഫീസ് എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്.
Discussion about this post