തിരുവനന്തപുരം: മില്‍മയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ നിന്നും സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് മാതൃകയില്‍ പെന്‍ഷന്‍ അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി വിവിധതലങ്ങളില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പെന്‍ഷന്‍ ബോര്‍ഡില്‍ എന്റോള്‍ ചെയ്യുവാനുളള തീരുമാനമെടുത്തത്.
മാര്‍ച്ച് 19 ന് ഇതു സംബന്ധിച്ച് സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ സാംസ്‌കാരിക ക്ഷീരവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ എം.എം.ബഷീര്‍, മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ്, സഹകരണ ജോയിന്റ് സെക്രട്ടറി പി.വാസന്തി, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ.പി.സരോജിനി, മില്‍മാ മേഖലാ ചെയര്‍മാന്‍മാരായ കല്ലട രമേശ്, ടി.എ.ബാലന്‍ മാസ്റ്റര്‍, കെ.എന്‍.സുരേന്ദ്രന്‍ നായര്‍, മാനേജിങ് ഡയറക്ടര്‍ പി.കെ.പഥക്, മേഖലാ എം.ഡി. മാര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post