തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയുടെ അഞ്ച് നിലകളുള്ള കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് പേവാര്‍ഡില്‍ എ.സി.ആര്‍ ലാബിനുസമീപം സ്ഥാപിച്ച പുതിയ ലിഫ്റ്റ് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച അത്യാധുനിക സൗകര്യങ്ങളുള്ള ലിഫ്റ്റില്‍ ഒരേസമയം 23 പേര്‍ക്ക് യാത്ര ചെയ്യാം. 30 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന, പ്രവര്‍ത്തനരഹിതമായ ലിഫ്റ്റ് മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്. ചടങ്ങില്‍ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍. ഹരീന്ദ്രനാഥ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.












