തിരുവനന്തപുരം: സിവില്‍ സപ്ലൈസ് വിജിലന്‍സ് ഒന്‍പത് ജില്ലകളില്‍ പൊതുവിതരണകേന്ദ്രങ്ങളിലും പൊതുവിപണിയിലും ഹോട്ടലുകളിലും പരിശോധന നടത്തി. 218 റേഷന്‍ ചില്ലറ വ്യാപാര ഡിപ്പോകളും ഒന്‍പത് റേഷന്‍ മൊത്തവ്യാപാര ഡിപ്പോകളും നാല് മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രങ്ങളിലും 12 പൊതുവിപണികളും 16 ഹോട്ടലുകളിലും പരിശോധിച്ചതില്‍ ആകെ 190 പൊതവിതരണ കേന്ദ്രങ്ങളിലും ഏഴ് പൊതുവിപണന കേന്ദ്രങ്ങളിലും ക്രമക്കേടുകള്‍ കണ്ടെത്തി.
കൂടാതെ 17 ഗ്യാസ് സിലിണ്ടറുകളും 148 കിലോ അരിയും പിടിച്ചെടുക്കുകയുണ്ടായി. ഗുരുതരമായ ക്രമക്കേട് കണ്ട പാലക്കാട് ജില്ലയിലെ ഒരു റേഷന്‍കട സസ്‌പെന്‍ഡ് ചെയ്‌തു. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട താലൂക്കിലെ റേഷന്‍കടകള്‍ കൃത്യമായി തുറക്കുന്നില്ലെന്നും കണ്ടത്തി. പൊതുവിതരണം സംബന്ധിച്ച പരാതികള്‍ 1967 എന്ന ടോള്‍ ഫ്രീ നമ്പരിലോ 1800 – 425 – 1550 എന്ന ടോള്‍ഫ്രീ നമ്പരിലോ അറിയിക്കണമെന്നും വിജിലന്‍സ് ഓഫീസര്‍ പി. രാജേന്ദ്രന്‍ നായര്‍ അറിയിച്ചു.
Discussion about this post