തിരുവനന്തപുരം: ഈ അധ്യാന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കും. 16ന് പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിക്കാര്‍ഡ് വേഗത്തില്‍ ഫലം പ്രഖ്യാപിക്കുന്നതിനെതിരേ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായി അധ്യാപക സംഘടനകള്‍ ഇന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഫലം 20ന് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് മൂല്യനിര്‍ണയം തടസപ്പെട്ടു. വിഷു പ്രമാണിച്ച് വരുന്ന രണ്ടു ദിവസങ്ങളിലും മൂല്യനിര്‍ണയം നടക്കില്ല. തുടര്‍ന്നുള്ള ദിവസങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി 20ന് ഫലം പ്രഖ്യാപിക്കും.
Discussion about this post