കൊല്ലം: ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊല്ലം ബൈപ്പാസ് മൂന്നാം ഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംസ്ഥാനങ്ങളും റോഡ് വികസനത്തില്‍ ഏറെ മുന്നോട്ടുപോയപ്പോള്‍ കേരളത്തില്‍ ഭൂമിയേറ്റെടുക്കുന്നതിനുണ്ടായ കാലതാമസം വികസനത്തിന് തടമസമായി. ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ല. ചേര്‍ത്തല -കഴക്കൂട്ടം, എടപ്പള്ളി- തലപ്പാടി ഹൈവേകള്‍, മാഹി-തലശേരി ബൈപാസ് എന്നിവയ്ക്കും ദേശീയ പ്രാധാന്യമുള്ള ശബരിമല റോഡുകളുടെ വികസനത്തിനും മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചു. സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുതന്നെ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീ
കരിക്കും. മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post