ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ട്രെയിനുകള്‍ക്കു തീപിടിച്ചു. ഭുവനേശ്വര്‍ രാജധാനി ട്രെയിനിന്റെ രണ്ട് എസി കോച്ചുകള്‍ക്കും സിയാല്‍ഡാ രാജധാനി എക്‌സ്പ്രസിന്റെ പാന്‍ട്രി കാറിനും മൂന്ന് എ.സി കോച്ചുകള്‍ക്കുമാണ് തീ പിടിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രണ്ടു ട്രെയിനുകളും സ്‌റ്റേഷന്റെ ക്ലീനിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. 18 അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണത്തിനു വടക്കന്‍ റയില്‍വേ ജനറല്‍ മാനേജര്‍ ഉത്തരവിട്ടു.
Discussion about this post