കോട്ടയം: ജില്ലയിലെ വിവിധ ഗ്യാസ് ഏജന്‍സികളില്‍ ലീഗല്‍ മെട്രേളജി ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 10 ക്രമക്കേടുകള്‍ കണ്ടെത്തി. ഗ്യാസ് സിലിണ്ടറില്‍ അളവില്‍ കുറവ് വരുത്തിയതിന് ഒരു ഏജന്‍സിക്കെതിരെയും വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ചിരുന്ന ഗ്യാസ് ലൈറ്റര്‍ ഉള്‍പ്പെടാത്ത പാക്കറ്റുകളില്‍ നിയമാനുസൃത പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മൂന്നും ഗോഡൗണുകളില്‍ നിയമാനുസൃതം സൂക്ഷിക്കേണ്ട അളവ് ഉപകരണം യഥാസമയം മുദ്ര പതിപ്പിച്ച് പ്രദര്‍ശിപ്പിക്കാതിരുന്നതിനും ഡെലിവറി വാഹനത്തില്‍ ഉപഭോക്താക്കള്‍ക്ക് അളവ് ബോധ്യപ്പെടാന്‍ സൂക്ഷിക്കേണ്ട ത്രാസ് സൂക്ഷിക്കാരുന്നതിനും ആറ് ഏജന്‍സികള്‍ക്കെതിരെയും കേസെടുത്തു.
Discussion about this post