മുംബൈ: വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ തടവുശിക്ഷ ബോംബെ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. സല്‍മാന്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകും വരെ ജാമ്യവും അനുവദിച്ചു. അതേസമയം, സല്‍മാന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും വിദേശയാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്. സല്‍മാന്റെ അപ്പീലില്‍ ജൂലൈയില്‍ കോടതി വിശദമായ വാദം കേള്‍ക്കും.
2002ലെ മുംൈബ വാഹനാപകടക്കേസില്‍ സിനിമാ താരം സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവാണ് മുംബൈ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നത്. മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിനും നാലു പേര്‍ക്കു പരുക്കേല്‍ക്കാനും കാരണമായ കേസില്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.ഡബ്‌ള്യു. ദേശ്പാണ്ഡെയാണ് തടവുശിക്ഷ വിധിച്ചത്. സല്‍മാനെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ചും ലൈസന്‍സ് ഇല്ലാതെയും വാഹനമോടിക്കല്‍, അപകടകരമായും അശ്രദ്ധമായും വാഹനമോടിക്കല്‍ എന്നിവയുള്‍പെടെയുള്ള കുറ്റങ്ങള്‍ക്കാണു ശിക്ഷ കോടതി വിധിച്ചത്.
Discussion about this post